പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണം; എന്‍ഡിഎ യോഗം വിളിക്കണമെന്ന് ശിവസേന
ബുധന്‍, 17 ഏപ്രില്‍ 2013 (10:38 IST)
PRO
PRO
ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന് ശിവസേനയും ആവശ്യപ്പെട്ടു. ഉടന്‍ എന്‍ഡിഎ യോഗം വിളിച്ചുചേര്‍ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ സാംനയിലൂടെയാണ് ശിവസേന ആവശ്യം മുന്നോട്ട് വച്ചത്.
എല്ലാ സഖ്യകക്ഷികളുടെയും അഭിപ്രായം മാനിച്ചാകണം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടത്. ഏതെങ്കിലും ഒരു പ്രത്യേക കക്ഷിയെ പ്രതിനിധീകരിക്കുന്ന ആളാകരുത് സ്ഥാനാര്‍ത്ഥി മറിച്ച് എന്‍ഡിഎ വികാരം പൂര്‍ണമായും പ്രതിഫലിപ്പിക്കുന്ന ആളാകാണമെന്നും ശിവസേന അഭിപ്രായപ്പെടുന്നു.
നേരത്തെ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു നേതാവ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോഡിയെ പരിഗണിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ബിജെപി നിതീഷിന്റെ എതിര്‍പ്പിനെ കാര്യമായി പരിഗണിക്കാത്ത രീതിയിലാണ് പ്രതികരിച്ചത്. ഗോധ്ര കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ വ്യക്തി മോഡിയാണെന്ന് തുറന്നടിച്ച നിതീഷ്, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ ഉടന്‍ പ്രഖ്യാപിക്കണമെന്നും വ്യക്തമാക്കിയിരുന്നു.