പ്രധാനമന്ത്രിയാകാത്തതില്‍ ദു:ഖമില്ലെന്ന് പ്രണബ്

വെള്ളി, 29 ജൂണ്‍ 2012 (18:46 IST)
PRO
PRO
പ്രധാനമന്ത്രിയാവാന്‍ കഴിയാത്തതില്‍ ദുഃഖമില്ലെന്ന് യുപിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയുമായ പ്രണബ്‌ മുഖര്‍ജി. യുപിഎ നേതൃത്വം തന്നെ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയാക്കിയത്‌ അംഗീകാരമായി കരുതുന്നുവെന്നും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയായ പ്രണ്ബ് പറഞ്ഞു.

പ്രധാനമന്ത്രിയാവാത്തതില്‍ എനിക്ക് ദുഃഖമില്ല. ഡോ മന്‍മോഹന്‍ സിംഗ്‌ പ്രധാനമന്ത്രിയായിരിക്കാന്‍ യോഗ്യനാണ്‌. പ്രധാനമന്ത്രിയായി രണ്ടാം തവണയും കാലാവധി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വ്യക്‌തിയെന്ന ചരിത്രം മന്മോഹന്‍ സ്വന്തമാവും എന്നും പ്രണബ്‌ പറഞ്ഞു.

മമതാ ബാനര്‍ജി തന്നെ പിന്തുണയ്‌ക്കുമെന്നാണ്‌ കരുതുന്നതെന്നും പ്രണബ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക