പ്രധാനമന്ത്രിക്ക് സെക്സ് റാക്കറ്റ് ഇരയുടെ കത്ത്

ബുധന്‍, 3 മെയ് 2017 (15:31 IST)
തന്റെ കൈവശമുള്ള 10,000 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അനുവാദം നല്‍കണമെന്നും തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് യുവതി പ്രധാനമന്ത്രിക്ക് കത്തയച്ചു. ബംഗ്ലാദേശുകാരിയായ യുവതിയാണ് ഇത്തരത്തില്‍ സഹായം അഭ്യര്‍ത്തിച്ച് പ്രധാന മന്ത്രിക്ക് കത്തയച്ചത്. വേശ്യവൃത്തിക്ക് വിധേയയായ ഈ യുവതി കഴിഞ്ഞിരുന്നത് ഇന്ത്യയിലാണ്.  
 
വേശ്യാലയ റാക്കറ്റിന്റെ പിടിയിലായ യുവതിക്ക്  വേശ്യാലയം നടത്തിപ്പുകാര്‍ നല്‍കിയതാണ് 10,000 രൂപ. ഈ പണം അവര്‍ കൈമാറിയത് പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച സമയത്താണ്. തന്റെ കൈയ്യില്‍ ഉള്ള നോട്ടിന് വെറും കടലാസിന്റെ വിലമാത്രമേയുള്ളൂവെന്ന് അറിഞ്ഞതോടെയാണ് യുവതി പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ തീരുമാനിച്ചത്.
 
 

വെബ്ദുനിയ വായിക്കുക