പ്രതിരോധവകുപ്പ് തന്‍റെ കൈവശം തന്നെ വയ്ക്കാനുള്ള നിര്‍ണായകതീരുമാനമെടുത്ത് നരേന്ദ്രമോഡി. മൊത്തം 45 മന്ത്രിമാരാണ് നരേന്ദ്രമോഡി മന്ത്രിസഭയില്‍ ഉണ്ടാവുക. ഇതില്‍ 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള 10 സഹമന്ത്രിമാരും ഉള്‍പ്പെടുന്നു. 24 കാബിനറ്റ് മന്ത്രിമാരില്‍ ആറുപേര്‍ വനിതകളാണെന്നതും പ്രത്യേകതയാണ്.