രാജ്യത്തെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാമതാണ് തിരുപ്പതി ക്ഷേത്രം. ഓരോ ദിവസവും ഒരു ടണ്ണിലധികം തലമുടിയാണ് ക്ഷേത്രത്തില്‍ ലഭിക്കുന്നതെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. 2011ലായിരുന്നു ഏറ്റവും കൂടുതല്‍ തുകയ്ക്ക് തലമുടി ലേലത്തില്‍ പോയത്. അന്ന് 134 കോടി രൂപയായിരുന്നു ലേലത്തിലൂടെ ലഭിച്ചത്.