പ്രണബ് തിങ്കളാഴ്ച ബംഗ്ലാദേശിലേക്ക്

ഞായര്‍, 8 ഫെബ്രുവരി 2009 (13:17 IST)
വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി തിങ്കളാ‍ഴ്ച ബംഗ്ലാദേശ് സന്ദര്‍ശിക്കും. തീവ്രവാദത്തിനെതിരെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായാണ് സന്ദര്‍ശനം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യമായാണ് പ്രണബ് ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നത്.

നേരത്തെ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും ബംഗ്ലാദേശ് പ്രധാനമനത്രി ഷെയ്ക്ക് ഹസീനയും തമ്മില്‍ നടത്തിയ സംഭാഷണത്തില്‍ നയതന്ത്ര ബന്ധം വര്‍ധിപ്പിക്കുന്നതില്‍ ഇരു നേതാക്കളും താല്പര്യം പ്രകടിപ്പിച്ചിരുന്നു. കൂടുതല്‍ ചര്‍ച്ചയ്ക്കായി വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയെ ബംഗ്ലാദേശിലേയ്ക്ക് അയക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു.

മുംബൈ ഭീകരാക്രമണത്തില്‍ ബംഗ്ലാദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയ്ക്ക് പങ്കുണ്ടെന്ന് പാകിസ്ഥാന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായി പാക് മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍, ബംഗ്ലാദേശ് കഴിഞ്ഞ ദിവസം ഇത് നിഷേധിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക