പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം: മധ്യപ്രദേശ് ധനമന്ത്രി അറസ്റ്റില്‍

ചൊവ്വ, 9 ജൂലൈ 2013 (15:29 IST)
PRO
PRO
വീട്ടുജോലിക്കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മധ്യപ്രദേശ് ധനമന്ത്രി രാഘവ്ജി അറസ്റ്റില്‍. കഴിഞ്ഞ വെള്ളിയാഴ്ച രാഘവ്‌ജി മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മന്ത്രി വര്‍ഷങ്ങളോളം വീട്ടുജോലിക്കാരനെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് കേസ്.

മന്ത്രിയുടെ രണ്ട് സഹായികളും വീട്ടുജോലിക്കാരനെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പീഡനത്തിനു തെളിവായി മന്ത്രിയുടെ മറ്റൊരു വീട്ടുജോലിക്കാരന്‍ പകര്‍ത്തിയ സീഡിയും ഇയാള്‍ പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു.

2004 മുതല്‍ 2013 വരെ തുടര്‍ച്ചയായി പത്ത് വര്‍ഷത്തോളം ബജറ്റ് അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് 79കാരനായ രാഘവ്ജി.

വെബ്ദുനിയ വായിക്കുക