ചികിത്സയില്‍ക്കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്ക് ഹൃദയാഘാതം ഉണ്ടായ വാർത്ത പുറത്തുവന്നതിന് പിന്നാലെ ആയിരക്കണക്കിനാളുകൾ ആശുപത്രിക്ക് മുന്നിൽ. ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേർന്ന പ്രവർത്തകർ പൊലീസ്
ഉദ്യോഗസ്ഥരുമായി വാക്ക് തർക്കത്തിലേർപ്പെടുന്നുണ്ട്. ജയലളിതയുടെ ആരോഗ്യവിവരത്തിൽ ആശങ്ക ശക്തമായ സാഹചര്യത്തിലണ് ജനങ്ങളും പ്രവർത്തകരും ആപ്പോളോ ആശുപത്രിക്ക് മുന്നിലേക്ക് എത്തിച്ചേർന്നത്. എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഒഴുകുകയാണ്. ജനങ്ങൾക്കൊപ്പം പാർട്ടി പ്രവർത്തകരും രോക്ഷത്തോടെയണ് പുറത്ത് കാത്തിരിക്കുന്നത്.
സാഹചര്യം കൈവിട്ടു പോയേക്കാം എന്നുള്ളതിനാൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ചെന്നൈയിൽ നിയോഗിക്കും. രാവിലെ ഏഴുമണിയോടെ എല്ലാ പൊലീസ് ജീവനക്കാരും ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് ഡി ജി പി നിർദേശം നൽകി. തമിഴ്നാട് അതിർത്തികളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അര്‍ധസൈനിക വിഭാഗങ്ങളോടും കര്‍ണാടക പൊലീസിനോടും ഏത് അടിയന്തര
സാഹചര്യത്തേയും നേരിടാന്‍ ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കി. തമിഴ്‌നാട് ആവശ്യപ്പെടുന്ന ഏത് സഹായവും നൽകാൻ തയാറാണെന്ന് കേന്ദ്രവും വ്യക്തമാക്കി കഴിഞ്ഞു.