എംഎല്‍സി വീണ അച്ചയ്യയുടെ കൈയില്‍ രമേഷ് പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയില്‍ പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നേതാവിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നടക്കം രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് കര്‍ണാടക സില്‍ക്ക് മാര്‍ക്കറ്റിംഗ് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഇദ്ദേഹം രാജിവെച്ചത്.
സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി ധര്‍മസ്ഥലയില്‍ ആരോഗ്യ ക്യാമ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിനിടയിലായിരുന്നു ടിപി രമേഷ് വീണയുടെ കൈയ്യില്‍ കയറി പിടിച്ചത്. രമേഷ് തന്റെ കൈയ്യില്‍ കയറി പിടിക്കുകയും, തടി കുറഞ്ഞെന്ന് പറയുകയും ചെയ്‌തെന്ന് ഇവര്‍ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.