ഇനി ബ്ലൂവെയില്‍ കളിച്ചാല്‍ കളി മാറും !

വ്യാഴം, 24 ഓഗസ്റ്റ് 2017 (08:41 IST)
കൗമാരക്കാരുടെ ജീവനൊടുക്കുന്ന ബ്ലൂവെയില്‍ ഗെയിം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. പൊലീസ് മേധാവി സുല്‍ഖന്‍ സിങ് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേന്ദ്ര ഐടി മന്ത്രാലയവും ഗെയിം നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
 
ഫേസ്ബുക്ക്, ഗുഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച കത്തയച്ചു. ഗെയിം എത്രയും പെട്ടെന്ന് നീക്കണമെന്നാണ് ആവശ്യം. ഗെയിം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കുട്ടികളെ ഗെയിമില്‍ നിന്നും പിന്തിരിപ്പിക്കാനും മാതാപിതാക്കള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കാനും പൊലീസ് തീരുമാനിച്ചു.

പ്രിന്‍സിപ്പല്‍മാരെയും അദ്ധ്യാപകരെയും ഗെയിമിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസിലാക്കിക്കുകയും ഗെയിം നിരോധിച്ചതിനെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്യും. കുട്ടികള്‍ക്ക് പ്രത്യേക ബോധവത്കരണ ക്ലാസെടുക്കാനും പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക