പൊതുബജറ്റ്: എം പിമാര്‍ സബ്‌സിഡി സിലിണ്ടറുകള്‍ വേണ്ടെന്നു വെയ്ക്കണം

ശനി, 28 ഫെബ്രുവരി 2015 (11:32 IST)
രാജ്യത്തെ എം പിമാര്‍ സബ്‌സിഡി സിലിണ്ടറുകള്‍ വേണ്ടെന്നു വെയ്ക്കണമെന്ന് ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. സബ്‌സിഡി നഷ്‌ടം ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു.
 
പാചകവാതക സബ്‌സിഡി നേരിട്ടു നല്കുന്ന പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
 
2017 ല്‍ ധനക്കമ്മി മൂന്നു ശതമാനമായി കുറയ്‌ക്കും. പങ്കാളിത്ത പദ്ധതികളില്‍ പൊതു നിക്ഷേപം കൂട്ടണമെന്നും അരുണ്‍ ജയ്‌റ്റ്‌ലി പറഞ്ഞു.
 
മുദ്ര ബാങ്ക് സംരംഭത്തിന്‍ 20, 000 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. മുതിര്‍ന്ന പൌരന്മാര്‍ക്കായി ക്ഷേമപദ്ധതി ആരംഭിക്കും. 

വെബ്ദുനിയ വായിക്കുക