പെണ്‍കുട്ടിയെ രണ്ട് തവണ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: 11 പേര്‍ അറസ്റ്റില്‍

വെള്ളി, 27 ഡിസം‌ബര്‍ 2013 (12:21 IST)
PRO
PRO
ഇരുപതുകാരിയെ രണ്ട് തവണ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. പോണ്ടിച്ചേരിയിലെ കാരക്കലിലാണ് ഞെട്ടിക്കുന്ന ക്രൂരത. ആദ്യം മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വീണ്ടും ഏഴംഗ സംഘം കടത്തിക്കൊണ്ടുപോകുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസ് രക്ഷിച്ചു.

തമിഴ്നാട്ടില്‍ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. പെണ്‍കുട്ടിയും കൂട്ടുകാരിയും ക്രിസ്മസ് തലേന്ന് കൂട്ടുകാരിയുടെ കാമുകനെ കാണാന്‍ കാരക്കലില്‍ എത്തിയതായിരുന്നു. ഇവിടെ വച്ചാണ് മൂന്നംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ വഴിയില്‍ തള്ളി. കൂട്ടുകാരിയെയും കാമുകനെയും കണ്ടെത്താല്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയെ ഏഴംഗ സംഘം വീണ്ടും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു.

നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍‌കുട്ടി രക്ഷപ്പെട്ടത്. കൂട്ടബലാത്സംഗം ചെയ്ത സംഘവും നാട്ടുകാരുമായി ഏറ്റുമുട്ടുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് 11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക