പെണ്മക്കളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

വെള്ളി, 31 മെയ് 2013 (15:14 IST)
PTI
PTI
കടബാധ്യതയെ തുടര്‍ന്ന് ഗ്രഹനാഥന്‍ രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി ആത്മത്യ ചെയ്തു. ഭാര്യ ബോലിയെ(25) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഞ്ജു നായകാണ്(30) മക്കളായ ലക്ഷ്മി(7) നികിത(3) എന്നിവര്‍ക്ക് വിഷം നല്‍കി കൊന്നതിനുശേഷം ആത്മഹത്യ ചെയ്തത്.

നായകിന് തന്റെ പുതിയ വ്യവസായത്തിന് പണം തികയാതെ വന്നപ്പോള്‍ ഗൌരിശങ്കര്‍ എന്ന വ്യക്തിയില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. കാലവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കാതതിനെ തുടര്‍ന്ന് നായകിനെ ഗൌരിശങ്കറും കൂട്ടരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ ഭീഷണിയില്‍ മനം മടുത്ത നായക് രണ്ട് മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം വിഷം കഴിക്കുകയായിരുന്നു.

നായകും മക്കളും ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഗൌരിശങ്കറിനും സഹായികള്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക