പുതിയ വിദേശകാര്യ സെക്രട്ടറിയായി സുജാത സിംഗ് സ്ഥാനമേറ്റു

വ്യാഴം, 1 ഓഗസ്റ്റ് 2013 (13:16 IST)
PTI
PTI
രഞ്ജന്‍ മത്തായി സ്ഥാനമൊഴിഞ്ഞ ഒഴിവില്‍ പുതിയ വിദേശകാര്യ സെക്രട്ടറിയായി സുജാത സിംഗ് സ്ഥാനമേറ്റു. ഈ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയാണ് സുജാത സിംഗ്. അയല്‍ രാഷ്ട്രങ്ങളുമായുള്ള സൗഹൃദത്തിനായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് വിദേശകാര്യ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം സുജാത സിംഗ് പ്രതികരിച്ചു.

നിലവില്‍ വിദേശകാര്യ വകുപ്പിലെ ഏറ്റവും സീനിയോറിറ്റിയുള്ള ആളാണ് സുജാത സിംഗ്. ഈ സ്ഥാനം സുജാത്തയ്ക്ക് മുമ്പ് വഹിച്ച വനിതകള്‍ ചോകില അയ്യരും നിരുപമ റാവുമാണ്. സുജാത ജര്‍മ്മനിയിലെ ഇന്ത്യന്‍ സ്ഥാനപതിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചൈനയിലെ ഇന്ത്യന്‍ അമ്പാസഡര്‍ എസ് ജയ്ശങ്കര്‍, ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ജമിനി ഭഗവതി, വിദേശകാര്യ മന്ത്രാലയത്തിലെ വാണിജ്യ വിഭാഗം സെക്രട്ടറി രഞ്ജന്‍ ചക്രവര്‍ത്തി എന്നിവരുടെ പേരുകളും വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.

1976-ലെ ഐഎഫ്എസ് ബാച്ചുകാരിയാണ് സുജാത സിംഗ്. മുന്‍ ഗവര്‍ണറും ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുമായിരുന്ന ടി വി രാജേശ്വറിന്റെ മകളാണു സുജാത.

വെബ്ദുനിയ വായിക്കുക