അമ്മ ഉയർത്തെഴു‌ന്നേറ്റു?! ഞെട്ടിത്തരിച്ച് തമിഴകം!

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (11:02 IST)
തമിഴ്നാട്ടിൽ ആർകെ നഗർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. ഒരു വോട്ടിന് 2500 രൂപ എന്ന രീതിയിൽ പ്രചരണം നടക്കുന്നത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഇപ്പോഴിതാ, തമിഴ്നാട്ടിൽ നിന്നും ഞെട്ടിക്കുന്ന ഒരു വിവരമാണ് പുറത്തുവരുന്നത്.
 
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹവുമായി പ്രചാരണം നടത്തിയെന്നാണ് വിവരം. അണ്ണാ ഡിഎംകെയിലെ ഒ പനീര്‍ശെല്‍വം വിഭാഗമാണ് ഇത്തരമൊരു കടുംകൈ ചെയ്തത്. ജയലളിതയുടെ ഡമ്മി മൃതദേഹവുമായാണ് അവര്‍ പ്രചാരണം നടത്തിയത്. പനീര്‍ശെല്‍വം ക്യാംപിന്റെ പ്രധാന പ്രചാരകയായ അഴകു തമിഴ്‌ശെല്‍വി മൃതദേഹത്തിന് അരികില്‍ നിന്നു പ്രസംഗിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തമിഴ് ചാനലുകള്‍ പുറത്തുവിട്ടു. 
 
ജയലളിത മരിച്ചതിന് ശേഷം സംസ്‌കരിക്കുന്നതിന് മുമ്പ് അവരെ കിടത്തിയിരുന്ന അതേ തരത്തിലാണ് ഡമ്മി. ദേശീയ പതാകയും പുതപ്പിച്ചിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള വഴിയാണിതെന്ന് ഇതിനകം തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇതിനെതിരെ വിമർശനവുമായി പലരും രംഗത്തെത്തിയിരിക്കുകയാണ്.
Next Article