പീഡനക്കേസില്‍ പ്രതിയായ യുവാവിനെ വിവാഹദിനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് അലിഗഞ്ച് സ്വദേശിയായ അമിത് സന്ധുവാണ് ചൊവ്വാഴ്ച പിടിയിലായത്. ബാന്ദ്രയിലെ ഗുരുദ്വാരയില്‍ വച്ച് ഇയാള്‍ വിവാഹിതനാകാനിരിക്കേയാണ് അറസ്റ്റ്.
വികാസ് നഗര്‍ സ്വദേശിയായ ഒരു യുവതിയുമായി ഇയാള്‍ ആറ് വര്‍ഷമായി ബന്ധം പുലര്‍ത്തിയിരുന്നു. വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ അമിത് തന്നെ ചതിക്കുകയായിരുന്നു എന്ന് ഈ യുവതി അടുത്തിടേയാണ് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് ജനുവരി ആറിന് തന്നെ പീഡിപ്പിച്ചതായി കാണിച്ച് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. അമിത് ചൊവ്വാഴ്ച വിവാഹിതനാകും എന്ന് വിവരം ലഭിച്ചതിനേ തുടര്‍ന്ന് പൊലീസ് എത്തി പിടികൂടുകയായിരുന്നു.