പിന്‍‌ഗാമി സ്റ്റാലിന്‍ എന്ന് കരുണാനിധി

വ്യാഴം, 3 ജനുവരി 2013 (17:51 IST)
PTI
PTI
ഒടുവില്‍ ഡിഎംകെ അധ്യക്ഷനും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കരുണാനിധി തന്റെ പിന്‍‌ഗാമിയെ പ്രഖ്യാപിച്ചു. ഇളയ മകനും തമിഴ്നാട് മുന്‍ ഉപമുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനായിരിക്കും പിന്‍‌ഗാമി എന്നാണ് അദ്ദേഹം അറിയിച്ചത്. പാട്ടാളിമക്കള്‍ കക്ഷിയില്‍ നിന്ന് ഡിഎംകെയില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വം നല്‍കുന്ന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

നിലവില്‍ ഡി എം കെ ട്രഷററും യൂത്ത് വിങ്ങ് സെക്രട്ടറിയുമാണ് സ്റ്റാലിന്‍. 89കാരനായ കരുണാനിധി അനാരോഗ്യം മുന്‍‌നിര്‍ത്തിയാണ് പിന്‍‌ഗാമിയെ പ്രഖ്യാപിച്ചത്. എന്നാല്‍ അവസാന ശ്വാസം വരെയും താന്‍ തന്നെയാകും പാര്‍ട്ടിയെ നയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്‍‌ഗാമി ആരെന്നതിനെ ചൊല്ലി കരുണാനിധിയുടെ മൂത്തമകന്‍ എം കെ അഴഗിരിയും സ്റ്റാലിനും തമ്മില്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. ഈ വിഷയത്തിന്റെ പേരില്‍ ഇരുവരുടെയും അനുയായികള്‍ ഏറ്റുമുട്ടുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക