പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു; സര്‍ക്കാര്‍ തടിതപ്പി

ബുധന്‍, 8 മെയ് 2013 (20:38 IST)
PRO
PRO
അഴിമതി ആരോപണ വിധേയരായ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം പോരാട്ടം ശക്തമാക്കിയതോടെ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് സര്‍ക്കാര്‍ തടിതപ്പി. രാവിലെ സഭ ആരംഭിച്ചയുടന്‍ പതിവുപോലെ പ്രധാനമന്ത്രിയുടെയും നിയമ, റെയില്‍ മന്ത്രിമാരുടെ രാജിക്കായി ബിജെപി നടുത്തളത്തിലിറങ്ങി.

തുടര്‍ന്ന് 12 മണിവരെ സഭാ നടപടികള്‍ നിര്‍ത്തിവച്ചുവെങ്കിലും വീണ്ടും തുടരാനായില്ല. ഇതോടെ പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിയാന്‍ തീരുമാനിച്ചതായി പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല അറിയിച്ചു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അവസാനിക്കാന്‍ രണ്ടു ദിവസം കൂടി ശേഷിക്കേയാണ് പിരിയുന്നത്.

വെബ്ദുനിയ വായിക്കുക