പാക് ഗായകര്‍ പങ്കെടുക്കുന്ന ടിവി ഷോയ്ക്കെതിരെ നവനിര്‍മ്മാണ്‍ സേന

വെള്ളി, 31 ഓഗസ്റ്റ് 2012 (12:40 IST)
PRO
PRO
കളേഴ്സ്, സഹാറ ചാനലുകളിലെ “സുര്‍ ക്ഷേത്ര” എന്ന സംഗീത പരിപാടി സംപ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തലാക്കണമെന്ന് മഹാരാഷ്‌ട്രാ നവനിര്‍മ്മാണ്‍ സേന ആവശ്യപ്പെട്ടു. പാകിസ്ഥാനി സംഗീതജ്ഞര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനാലാണ് എം‌എന്‍‌എസ് ചാനലുകള്‍ക്ക് താക്കീത്‌ നല്‍കിയത്.

തങ്ങള്‍ ചാനലിലെ ഈ പരിപാടിക്ക് എതിരാണ്, പാകിസ്ഥാനില്‍ നിന്നുമുള്ള ഗായകര്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയല്ല, പാകിസ്ഥാന്‍ ഇന്ത്യയെ ഒരുപാട് ദ്രോഹിച്ചതാണ് അതിനാല്‍ ഇവരെ ഉള്‍പ്പെടുത്തിയ പരിപാടി സംപ്രേക്ഷണം ചെയ്യാന്‍ പാടില്ലെന്ന് എം‌എന്‍‌എസിന്റെ പോഷക സംഘടനയായ മഹരാഷ്‌ട്രാ നവനിര്‍മ്മാണ്‍ ചിത്രപട് കര്‍മ്മചാരി സേനയുടെ പ്രസിഡന്റ് അമെയ് കോപ്കര്‍ വ്യക്തമാക്കി.

ചാനലിന്റെ അണിയറപ്രവര്‍ത്തകരോട് പരിപാടി നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടി വീണ്ടും സം‌പ്രേഷണം ചെയ്യുകയാണെങ്കില്‍ ഷൂട്ടിംഗ് തടസപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഗായകരായ ആശാ ബോസ്‌ലെ, അബിദ പ്രവീണ്‍, റൂണ ലൈല തുടങ്ങിയവരോട് പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മളെ വേദനിപ്പിക്കുന്ന പാകിസ്ഥാന്‍കാരെ എന്തിന് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നുവെന്നാണ് സേന നേതാക്കള്‍ ചോദിക്കുന്നത്.

വെബ്ദുനിയ വായിക്കുക