പശുക്കളെ വില്‍ക്കാനും വാങ്ങാനും ഓണ്‍ലൈന്‍ ചന്ത വരുന്നു !

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (16:26 IST)
ഇനി പശുക്കളെ ഓണ്‍ലൈനായി വാങ്ങാം. പശുക്കളെ വില്‍ക്കാനും വാങ്ങാനും രാജസ്ഥാന്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നു. ഇ-കൊമേഴ്സ് സൈറ്റുകളായ ഒഎല്‍എക്‌സിന്റെയും ക്വിക്കറിന്റെയും മാതൃകയിലാണ് ഈ ഓണ്‍ലൈന്‍ ചന്ത ഒരുക്കുന്നത്.
 
പശുവിനെ വില്‍ക്കനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പശുവിന്റെ ഫോട്ടോയും വിലയുമടക്കമുള്ള വിവരങ്ങള്‍ സൈറ്റിലിടാം. ഒരു പശുപോലും അനാഥമാകുന്നില്ലെന്ന് ഉറപ്പുവരുത്താനും കര്‍ഷരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുമാണ് ഇത്തരം ഒരു സംവിധാനമൊരുക്കുന്നതെന്ന് രജസ്ഥാന്‍ പശുസംരഷണ വകുപ്പ് മന്ത്രി ഒറ്റാറം ദേവര്‍സി പറഞ്ഞു.
 
ഇത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ സംവിധാനം വന്നാല്‍ ന്യായമായ വിലക്ക് കര്‍ഷകര്‍ക്ക് പശുവിനെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആറുമാസത്തിനകം ഈ സംവിധാനം നിലവില്‍ വരുമെന്ന് പശു സംരക്ഷണ വകുപ്പ് അഡീഷണല്‍ ചീഫ് ഡയറക്ടര്‍ വ്യക്തമാക്കി. കുടാതെ ഇത്തരം ഒരു സംവിധാനം കൊണ്ടു വന്നാല്‍ പശു വിപണിക്ക് കരുത്ത് പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Article