പരിശോധനയ്ക്കായി സോണിയ വീണ്ടും വിദേശത്തേക്ക്

ചൊവ്വ, 28 ഫെബ്രുവരി 2012 (16:43 IST)
PRO
PRO
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പരിശോധനയ്ക്കായി വീണ്ടും വിദേശത്തേക്ക് പോയി. അഞ്ച് ദിവസത്തിനകം അവര്‍ തിരിച്ചെത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ധന്‍ ദ്വിവേദി അറിയിച്ചു. സോണിയയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാസങ്ങള്‍ക്ക് മുന്‍പ് സോണിയ വിദേശത്ത് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഇതിന്റെ തുടര്‍പരിശോധനയ്ക്കാണ് അവര്‍ ഇപ്പോള്‍ പോയിരിക്കുന്നത്. എന്നാല്‍ സോണിയയ്ക്ക് എന്താണ് അസുഖമെന്നോ അവര്‍ എവിടെയാണ് ചികിത്സ തേടിയതെന്നോ പാര്‍ട്ടി വെളിപ്പെടുത്തിയിരുന്നില്ല.

വെബ്ദുനിയ വായിക്കുക