പണച്ചിലവും ഭരണസ്തഭനവും ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തണമെന്ന് പ്രധാനമന്ത്രി

വ്യാഴം, 31 മാര്‍ച്ച് 2016 (20:21 IST)
പണച്ചിലവും ഭരണസ്തഭനവും ഒഴിവാക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കും നിയമസഭകളിലേക്കും പാര്‍ലമെന്‍റിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പരിഷ്ക്കരണത്തിന്റെ ഭാഗമാള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. 
 
പണച്ചിലവ് കുറയ്ക്കുന്നതിനു പുറമെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സമയനഷ്ടവും ഇതിലൂടെ ഒഴിവാക്കാം എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വകക്ഷിയോഗത്തിലും ബി ജെ പി ദേശീയ നിര്‍വാഹകസമിതി യോഗത്തിലും പ്രധാനമന്ത്രി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. നേരത്തെ എൽ കെ അദ്വാനിയും സമാനമായ നിർദേശം മുന്നോട്ടുവച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക