പട്ന സ്ഫോടന പരമ്പര: ബിഹാര്‍ സര്‍ക്കാരിനു വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഷിന്‍ഡെ

ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (14:43 IST)
PTI
PTI
പട്ന സ്ഫോടന പരമ്പര സംബന്ധിച്ച് ബിഹാര്‍ സര്‍ക്കാരിനു വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. രാഷ്ട്രീയ റാലികള്‍ക്ക് നേരെ ആക്രമണമുണ്ടാകാമെന്നു മറ്റു ചില സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു മുന്നറിയിപ്പും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. നാളെ നിതീഷ് കുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴച നടത്തും.

ഇതിനിടെ രണ്ടു പേരുള്ള മൂന്നു സംഘങ്ങളാണു സ്ഫോടനം നടത്തിയതെന്നു പട്ന റയില്‍വേ സ്റ്റേഷനിലെ സ്ഫോടനത്തിന് പിന്നാലെ പിടിയിലായ മുഹമ്മദ് ഇംതിയാസ് അന്‍സാരി പോലീസിനു മൊഴി നല്‍കി.

നരേന്ദ്ര മോഡിയുടെ റാലിക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നുവെന്നു കഴിഞ്ഞ ദിവസം ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്നായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അവകാശപ്പെട്ടത്.

വെബ്ദുനിയ വായിക്കുക