പട്ന സ്ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍

വ്യാഴം, 31 ഒക്‌ടോബര്‍ 2013 (15:47 IST)
PRO
ഹുങ്കാര്‍ റാലി നടന്ന പട്‌നയിലെ ഗാന്ധിമൈതാനത്തുണ്ടായ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. മുഹമ്മദ് അഫ്‌സലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് മുഹമ്മദ് അഫ്‌സല്‍ പിടിയിലായത്. ഭാര്യയെ വിദേശത്തേക്കയക്കാന്‍ വിമാനത്താവളത്തിലെത്തിയ ഇയാളെ ഇന്റലിജന്‍സ് വകുപ്പിന്റെ സന്ദേശത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രതി ഉജ്ജയിര്‍ അഹമ്മദിന്റെ സഹായിയാണ്.

ബോംബുവെച്ചത് ഇന്ത്യന്‍ മുജാഹിദീന്റെ ഇപ്പോഴത്തെ കമാന്‍ഡര്‍ മുഹമ്മദ് തഹസിന്‍ അഖ്തര്‍ തന്നെയാണെന്ന് കേസില്‍ പിടിയിലായവര്‍ മൊഴിനല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക