നാലു വയസുകാരിയെ പീഡിപ്പിച്ച സ്കൂള്‍ ഗാര്‍ഡിന് ഏഴുവര്‍ഷം തടവ്
ചൊവ്വ, 26 ഫെബ്രുവരി 2013 (11:56 IST)
PRO
PRO
നാലു വയസുകാരിയെ പീഡിപ്പിച്ച അറുപത് വയസുകാരനായ സ്കൂള്‍ ഗാര്‍ഡിന് ഏഴു വര്‍ഷം തടവ്. 2011-ല്‍ സ്കൂള്‍ പരിസരത്ത് വെച്ച് ഗാര്‍ഡായ തില്ലം സിംഗ് യാദവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. വിവരം പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ അധ്യാപകന്‍ അലിസണ്‍ മിറാന്‍ഡ, പ്യൂണ്‍ ഷൈലാ മാത്രേ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നാണ് കോടതി നിരീക്ഷിച്ചത്. അതുകൊണ്ട് അനുയോജ്യമായ ശിക്ഷ കാലത്തിന്റെ ആവശ്യമാണെന്നും കേസ് പരിഗണിക്കവേ ജഡ്ജി പി വി ഗനേഡിവാല പറഞ്ഞു.
പ്രായാധിക്യം മൂലം രോഗാവസ്ഥയിലാണെന്നും പ്രമേഹരോഗവും കണ്ണിന് കാഴ്ചക്കുറവുമൂലം ബുദ്ധിമുട്ടുകയാണെന്നും പ്രതി കോടതിയെ അറിയിച്ചു. അതിനാല്‍ ശിക്ഷ ഇളവുചെയ്യണമെന്ന യാദവിന്റെ ആവശ്യം കോടതി തള്ളി.