നാടോടി ഗായകരായ ദമ്പതികളെ വെടിവച്ചുകൊന്നു

ശനി, 9 ജൂണ്‍ 2012 (17:25 IST)
PRO
PRO
ഉത്തര്‍പ്രദേശിലെ ഖാസിപൂരില്‍ നാടോടി ഗായകരായ ദമ്പതികളെ വെടിവച്ചുകൊന്നു. രാംജി യാദവ്, ഭാര്യ സുനീത ത്യാഗി എന്നിവരെയാണ് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച അര്‍ധരാത്രിയായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. വാരാണസിയില്‍ നിന്ന് ഖാസിപൂരിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അക്രമികള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

കാറില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുന്‍ വൈരാഗ്യമോ പ്രണയബന്ധമോ മറ്റോ ആയിരിക്കാം കൊലയ്ക്ക് കാരണം എന്ന് പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക