നഗ്നത അത്ര മോശമായ കാര്യമല്ല എന്ന് വിവാദ മോഡല്‍ പൂനം പാണ്ഡെ. ഇന്ത്യയ്ക്ക് ക്രിക്കറ്റ് ലോകകപ്പ് ലഭിക്കുകയാണെങ്കില്‍ ടീമിനു മുന്നില്‍ നഗ്നയാവാമെന്ന സ്വന്തം വാഗ്ദാനത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അവര്‍.
നാമെല്ലാം ജനിക്കുന്നത് നഗ്നരായിട്ടാണ്. ജനങ്ങള്‍ നഗ്നതയെ അശ്ലീലമായിട്ട് കാണുന്നു. എന്നാല്‍, താന്‍ അതിനെ വ്യത്യസ്തമായിട്ടാണ് കാണുന്നത് എന്നും ഇന്ത്യയ്ക്ക് ലോകകപ്പ് നേടാനായി താന്‍ നല്കിയ വാഗ്ദാനത്തില്‍ തെറ്റൊന്നും കാണുന്നില്ല എന്നും പൂനം പറഞ്ഞു.
താന്‍ ടീമിനുമുന്നില്‍ നഗ്നയാവാന്‍ ഒരുക്കമാണ്. എന്നാല്‍, നടുറോഡില്‍ നഗ്നയാവാന്‍ തന്നെ കിട്ടില്ല എന്നും പൂനം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ബിസിസിഐ തനിക്ക് അനുവാദം നല്കിയാല് ടീമിനുമുന്നില്‍ നഗ്നയാവാമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ എന്ന് പൂനം ആവര്‍ത്തിച്ചു.
എന്നാല്‍, താന്‍ നഗ്നയാവാമെന്ന് വാഗ്ദാനം നല്‍കിയതില്‍ മാതാപിതാക്കള്‍ ഞെട്ടിയിരിക്കുകയാണ്. അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ താന്‍ പകുതി വിജയം കണ്ടു എന്നും പൂനം പറയുന്നു.
നഗ്നതാ വാഗ്ദാനം നല്കിയതുകൊണ്ട് താന്‍ ആരെയും ഭയക്കുന്നില്ല. ഇന്ത്യക്കാര്‍ മുഴുവന്‍ തന്നെ പിന്തുണയ്ക്കണം എന്ന് തനിക്ക് ആഗ്രഹവുമില്ല. തന്നെ എല്ലാരും ഭയക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പൂനം പറയുന്നു.