ദേഹം മുഴുവന്‍ സെലോടേപ്പ് വരിഞ്ഞത് ശ്രീരാഗ് തന്നെ: പൊലീസ്
വ്യാഴം, 24 മെയ് 2012 (15:12 IST)
PRO
PRO
ബാംഗ്ലൂരില്‍ മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്ന ടി കെ ശ്രീരാഗിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ്. ഫോണിലൂടെയും ഇ മെയിലിലൂടെയും മാത്രം പരിചയമുള്ള കാമുകി നേരിട്ടുകാണാന്‍ വിസമ്മതിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
ശ്രീരാഗ് അമിതമായി ഉറക്കഗുളിക കഴിച്ചതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. തല പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് മൂടിയതും ശരീരം മുഴുവന്‍ സെലോടേപ്പ് കൊണ്ട് വരിഞ്ഞുകെട്ടിയതും ശ്രീരാഗ് തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. മരിക്കുന്നതിന് തൊട്ടുമുമ്പ് കാമുകി ജെന്നിഫറിന് ശ്രീരാഗ് മെയില്‍ അയച്ചതായി വ്യക്തമായിട്ടുണ്ട്. രാവിലെ ഗുഡ്മോര്‍ണിംഗ് പറഞ്ഞില്ലെങ്കില്‍ മരിച്ചു എന്ന് കരുതാം എന്ന സൂചനയും മെയിലില്‍ ഉണ്ട്. ജെന്നിഫറിനെ പൊലീസ് ചോദ്യം ചെയ്യും.
കോഴിക്കോട് മലാപ്പറമ്പ് മാസ് കോര്‍ണര്‍ മുന്‍ എല്‍ഐസി ഉദ്യോഗസ്ഥന്‍ ഇന്ദീവരത്തില്‍ സുബ്രഹ്മണ്യന്‍റെ മകനായ ശ്രീരാഗിന്‍റെ(27) മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് വൈറ്റ്ഫീല്‍ഡ് ബ്രൂക്ഫീല്‍ഡ് എ ഇ സി എസ് ലേഔട്ടിലെ പാര്‍ക്കിനു സമീപം കണ്ടെത്തിയത്. പൂട്ടിയിട്ട കാറിന്‍റെ പിന്‍സീറ്റിലായിരുന്നു ശ്രീരാഗിന്‍റെ മൃതദേഹം. എച്ച് പി കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീരാഗ് എ ഇ സി എസ് ലേഔട്ടില്‍ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. നാലു വര്‍ഷം മുമ്പാണു ബാംഗ്ലൂരില്‍ ജോലിയില്‍ ചേര്‍ന്നത്.