ദക്ഷിണേന്ത്യയില്‍ ആക്രമണ പദ്ധതിയുമായി പാകിസ്ഥാന്‍ തീവ്രവാദികള്‍
ബുധന്‍, 21 ഓഗസ്റ്റ് 2013 (11:56 IST)
PRO
ദക്ഷിണേന്ത്യയില്‍ തീവ്രവാദി ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്ക കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നതെന്ന് മുംബൈ പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചു.
ഇതിനായി തീവ്രവാദികള്‍ പ്രത്യേക പരിശീലനം നേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തീവ്രവദികളില്‍ നാല് പേര്‍ പാകിസ്ഥാന്‍ അധീനതയിലുള്ള പഞ്ചാബികളും ബാക്കിയുള്ളവര്‍ കാശ്മീരികളുമാണ്. ശ്രീലങ്കയിലെ ജാഫ്‌ന കേന്ദ്രമാക്കി തമിഴ്‌നാട്ടിലെ മധുരയിലാവാം ആക്രമണമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കകം തന്നെ ആക്രമണം നടത്താനാണ് ഇവരുടെ ലക്ഷ്യ്‌മെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തീവ്രവാദികള്‍ ലഷ്‌ക്കര്‍ ഇ തോയിബയില്‍പ്പെട്ടവരാണെന്നാണ് സംശയിക്കുന്നത്. ശ്രീലങ്കന്‍ മത്സ്യതൊഴിലാളികളുടെ വേഷത്തില്‍ കടല്‍കടന്ന് ആക്രമണം നടത്താനാണ് ലഷ്‌ക്കര്‍ ഇ തോയിബ പദ്ധതിയിടുന്നതെന്നാണ് മുംബൈ പോലീസിന് ലഭിച്ച വിവരം. ലഷ്‌ക്കറിനെ കൂടാതെ ബാബര്‍ കല്‍സ ഇന്റര്‍നാഷണല്‍, ജയിഷെ മുഹമദ്ദ്, ജമാഅത് ഉദ്ദവ അടക്കമുള്ള വേറെയും തീവ്രവാദ സംഘടനകള്‍ അക്രമത്തില്‍ പങ്കെടുത്തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.