തേജ്പാല്‍ കേസില്‍ ഗോവയ്ക്ക് സുപ്രീം കോടതി നോട്ടീസ്
തിങ്കള്‍, 21 ഏപ്രില്‍ 2014 (12:41 IST)
PRO
PRO
ലൈംഗിക പീഡനക്കേസില്‍ തെഹല്‍ക സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യ ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗോവ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. മൂന്നഴ്ചക്കകം വിശദീകരണാം നല്‍കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാരിന് കോടതി നോട്ടീസയച്ചിരിക്കുന്നത്.
ലൈംഗിക പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചല്‍ ഒരു മാസത്തിനകം വിചാരണ തുടങ്ങണമെന്നാണ് നിയമം. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി 17ന് സമര്‍പ്പിച്ച കുട്ടപത്രപ്രകാരം കേസില്‍ 152 സാക്ഷികളുണ്ടെന്നും ഇവരെ വിസ്തരിക്കാന്‍ സമയമെടുക്കുമെന്നു കാണിച്ചാണ് തേജ്പാല്‍ ഏപ്രില്‍ പത്തിന് സുപ്രീം കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്.
നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിച്ച് രണ്ടു മാസത്തിനുള്ളില്‍ വിചാരണം പൂര്‍ത്തിയാക്കണമെന്നും തേജ്പാല്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതു കണക്കിലെടുത്താണ് സുപ്രീം കോടതി ഗോവ പോലീസിന് നോട്ടീസ് നല്‍കിയത്. മാര്‍ച്ച് പതിനാലിന് തേജ്പാലിന്റെ ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ഇതിനെതിരെയാണ് കരഞ്ചവാല ആന്‍ഡ് കമ്പനി മുഖേന സുപ്രീം കോടതിയെ സമീപിച്ചത്.
ഗോവയിലെ ഒരു ഹോട്ടലില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ 2013 നവംബര്‍ 30നാണ് ഗോവ പോലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്. സദാ സബ് ജയിലില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് തേജ്പാല്‍ ഇപ്പോള്‍.