മുംബൈയില്‍ തീവ്രവാദി ആക്രമണത്തില്‍ താജ് ഹോട്ടലിന് 500 കോടി രൂപയുടെ നഷ്ടമുണ്ടായതായി കരുതുന്നു .ആക്രമണത്തില്‍ താജ് മന്ദിരത്തിന് കനത്ത നഷ്ടം ഉണ്ടായിട്ടുണ്ട്. മുറികളും മറ്റും പുതുതായി ‘ഫര്‍ണിഷ്’ ചെയ്യേണ്ടി വരും.
പുനര്‍നിര്‍മാണത്തിനായി ഒരു വര്‍ഷമെങ്കിലും വേണ്ടിവന്നേക്കും. താജ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ ശനിയാഴ്ച ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു
മുംബൈയില്‍ അക്രമികള്‍ താജ് ഹോട്ടല്‍ തകര്‍ക്കുന്നതിനു പദ്ധതിയിട്ടിരുന്നതായി പിടിയിലായ തീവ്രവാദി അന്വേഷണ സംഘത്തോട് പറഞ്ഞതായി സൂചനയുണ്ട്. ഇസ്‌ലാമാബാദിലെ മാരിയറ്റ് ഹോട്ടല്‍ തകര്‍ത്തതു പോലെയുള്ള ആക്രമണമായിരുന്നു ലക്‍ഷ്യമിട്ടിരുന്നത്. ഇതിനാവശ്യമായ സ്ഫോടക വസ്‌തുക്കള്‍ ഭീകരര്‍ കരുതിയിരുന്നു .
താജ് ഒരു പൈതൃകമന്ദിരമാണ്. ഇത്തരം പഴയ കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണം എളുപ്പമല്ല. ഉള്ളില്‍ പല തവണ സ്ഫോടനവും തീപിടിത്തവും ഉണ്ടായതുകൊണ്ട് കെട്ടിടത്തിനു ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.
പഴയ രീതിയില്‍ തന്നെ താജ് പുനര്‍നിര്‍മിക്കാന്‍ ടാറ്റ കമ്പനി ബാധ്യസ്ഥരാണെന്ന് വൈസ് ചെയര്‍മാന്‍ ആര്‍.കെ.കൃഷ്‌ണകുമാര്‍ അറിയിച്ചു. പക്ഷേ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കു മാത്രമേ ഇതു സംബന്ധിച്ചു പഠനം നടത്തുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ ഉള്ളൂ. ഒരു പക്ഷേ, വിദേശ സഹായം തേടാനും ഇടയുണ്ട്.