തമിഴ്‌നാട്‌ നിയമസഭയില്‍ മൊബൈലിന് നിരോധനം

തിങ്കള്‍, 9 ഏപ്രില്‍ 2012 (15:35 IST)
PRO
PRO
തമിഴ്‌നാട്‌ നിയമസഭയ്‌ക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചതായി സ്‌പീക്കര്‍ ഡി ജയകുമാര്‍ അറിയിച്ചു.

മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മാധ്യമപ്രതിനിധികള്‍ക്കും നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ വിലക്ക്‌ ബാധകമാണ്‌. സഭയില്‍ പ്രവേശിക്കുന്നതിനു മുന്‍പ്‌ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക ലോക്കര്‍ സ്‌ഥാപിക്കുമെന്നും സ്‌പീക്കര്‍ പറഞ്ഞു.

അതേസമയം നിയസഭയില്‍ വിവിധ ഇടങ്ങളില്‍, പണം നല്‍കി ഉപയോഗിക്കാനാകുന്ന ഫോണ്‍ സ്ഥാപിക്കും. ഒരു വര്‍ഷത്തേയ്ക്ക് ടോക്ക് ടൈം ഉള്ള സ്മാര്‍ട് കാര്‍ഡുകള്‍ എം എല്‍ എമാര്‍ക്ക് നല്‍കുമെന്നും സ്പീക്കര്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷം നിയമസഭാ നടക്കുന്നതിനിടെ, നടപടികള്‍ ഡിഎംകെ നേതാവ്‌ ടി ആര്‍ ബാലുവിന്റെ മകന്‍ ടിആര്‍ബി രാജ നിയമവിരുന്ധമായി ഫോണില്‍ പകര്‍ത്തിയത്‌ വിവാദമായിരുന്നു.

വെബ്ദുനിയ വായിക്കുക