തമിഴ്നാട്ടില്‍ പടക്കശാലയില്‍ തീ പിടിച്ച് 3 പേര്‍ കൊല്ലപ്പെട്ടു

ശനി, 5 ഒക്‌ടോബര്‍ 2013 (11:06 IST)
PRO
തമിഴ്നാട്ടില്‍ പടക്കശാലയില്‍ തീ പിടിച്ച് 3 പേര്‍ കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ ചെങ്കം എന്ന സ്ഥലഠുള്ള പടക്കശാലയ്ക്കാണ് തീ പിടിച്ചത്

തീ പിടുത്തത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. കൂടാതെ 11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പടക്കശാലയിലെ ഗിഫ്റ്റ് ബോക്സുകളില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ക്ക് തീ പിടിക്കുകയായിരുന്നു. പടക്കശാലയ്ക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്നും അഗ്നി ശമന സേന അറിയിച്ചു.

അഗ്നിശമന സേനാംഗങ്ങള്‍ ഏറെ പണിപ്പെട്ടാണ് തീയണക്കാന്‍ സാധിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

വെബ്ദുനിയ വായിക്കുക