പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കടുത്ത പരിഹാസവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. മോദിയെ പരിഹസിക്കുന്ന ഒരു ഒന്നൊന്നര കാര്‍ട്ടൂണാണ് രാജ് താക്കറെ തയ്യാറാക്കിയിരിക്കുന്നത്. ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ സമീപകാല പ്രസ്താവനയെ ട്രോളിക്കൊണ്ടായിരുന്നു താക്കറെയുടെ രസകരമായ കാര്‍ട്ടൂണ്‍.
”നിങ്ങള്‍ എന്റെ അഭിപ്രായത്തോട് യോജിക്കില്ലേ” എന്ന് ചോദിച്ച് അലറുന്ന മോദിയും ഇത് കേട്ട് ഭയന്നുവിറച്ചിരിക്കുന്ന ബി.ജെ.പി നേതാവ് നിതിന്‍ഗഡ്ഗരിയേയും സമീപത്ത് ചിരിച്ചുകൊണ്ട് നില്ക്കുന്ന അമിത്ഷായേയുമായിരുന്നു കാര്‍ട്ടൂണില്‍ വരച്ചത്.