കഴിഞ്ഞദിവസം തന്നെ തുറന്ന സംവാദത്തിന് പരസ്യമായി ക്ഷണിച്ച പി എം കെ നേതാവ് അന്‍പുമണി രാംദോസിനെ കാണാന്‍ ഡി എം കെ ട്രഷറര്‍ എം കെ സ്റ്റാലിന് എത്തി. ഇരുവരും തമ്മില്‍ വളരെ ചുരുങ്ങിയ സമയം മാത്രമാണ് കൂടിക്കാഴ്ച നടത്തിയത്.
പി എം കെ സ്ഥാപകന്‍ ആയിരുന്ന എസ് രാമദോസ് അവരുടെ കുടുംബത്തിലെ വിവാഹത്തിന് ഡി എം കെ നേതാവ് ആയിരുന്ന കരുണാനിധിയെ ക്ഷണിച്ചിരുന്നെന്നും ആ ബന്ധം പിന്തുടരുന്നതിന്റെ ഭാഗമായി അന്പുമണിയെയും കുടുംബത്തെയും വിവാഹത്തിന് ക്ഷണിക്കാന്‍ എത്തിയതാണ് താനെന്നും സ്റ്റാലിന് പറഞ്ഞു.
കഴിഞ്ഞദിവസം ഡി എം കെ പാര്‍ട്ടിക്കും കരുണാനിധിക്കുമെതിരെ കര്‍ശന വിമര്‍ശനങ്ങളുമായി അന്‍പുമണി രാംദോസ് രംഗത്തെത്തിരുന്നു. അതിന്റെ ചൂടാറുന്നതിനു മുമ്പു തന്നെ രാംദോസിനെ വിവാഹത്തിനു ക്ഷണിക്കാന്‍ സ്റ്റാലിന് എത്തിയത് തമിഴ് രാഷ്ട്രീയത്തില്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്.