തനിക്ക് വധഭീഷണിയുണ്ട്: മമത ബാനര്‍ജി

വ്യാഴം, 20 ജൂണ്‍ 2013 (12:41 IST)
WD
WD
തനിക്ക് വധഭീഷണിയുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെ കൊലപ്പെടുത്തി അധികാരം തട്ടിയെടുക്കാന്‍ സിപിഐഎം മാവോയിസ്റ്റുകളുമായി ഗൂഢാലോചന നടത്തുന്നുണ്ടെന്നും മമത ആരോപിച്ചു.

എന്നാല്‍ തന്നെ കൊലപ്പെടുത്തി അധികാരത്തില്‍ തിരിച്ചു വരാനുള്ള ശ്രമം പരാജയപ്പെടുകയെയുള്ളുവെന്ന് മമത പറഞ്ഞു. പശ്ചിമബംഗാളില്‍ നടക്കാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തപ്പോളാണ് മമത വധഭീഷണിയെക്കുറിച്ച് സുചിപ്പിച്ചത്.

ജൂണ്‍ എട്ടിന് കൂട്ടമാനഭംഗത്തിനിരായായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനായി കംദുനി ഗ്രാമത്തില്‍ എത്തിയപ്പോള്‍ തന്നെ വധിക്കുന്നതിനായി മാവോയിസ്റ്റുകള്‍ ഗ്രാമത്തില്‍ തക്കം നോക്കിയിരിന്നിട്ടുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഭീഷണിയെ തനിക്ക് പേടിയില്ലെന്നും മമത പറഞ്ഞു

വെബ്ദുനിയ വായിക്കുക