ഡീസല്‍ വില വര്‍ധിപ്പിച്ചു

ശനി, 30 നവം‌ബര്‍ 2013 (18:27 IST)
PRO
PRO
ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു. വിലവര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. പെട്രോള്‍ വിലയില്‍ മാറ്റമില്ല. വില നിര്‍ണയത്തിന് എണ്ണകമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജനുവരിയില്‍ അനുമതി നല്‍കിയതിന് ശേഷം ഇത് പതിനൊന്നാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിച്ചത്. ഒക്ടോബര്‍ 31ന് ഡീസല്‍ വില ലിറ്ററിന് അമ്പത് പൈസ വര്‍ധിപ്പിച്ചിരുന്നു.

ഡീസലിന് അഞ്ച് രൂപയും, റേഷന്‍ മണ്ണെണ്ണയ്ക്ക് ലിറ്ററിന് നാല് രൂപയും എല്‍പിജി സിലിണ്ടര്‍ ഒന്നിന് 250 രൂപയും വര്‍ധിപ്പിക്കണമെന്ന് കിരീത് പരേഖ് സമിതി ഒക്ടോബറില്‍ ശുപാര്‍ശ ചെയ്തിരുന്നു. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്ന് ആറായി വെട്ടിക്കുറയ്ക്കണമെന്നും കിരീത് പരേഖ് സമിതി ശുപാര്‍ശ ചെയ്തു.

വെബ്ദുനിയ വായിക്കുക