ഡിഎന്‍എ ടെസ്റ്റ്: തിവാരി 26-ന് രക്‌തസാമ്പിള്‍ നല്‍കണം
തിങ്കള്‍, 21 മെയ് 2012 (17:23 IST)
PRO
PRO
പിതൃത്വ കേസില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരിക്കെതിരെ ഡല്‍ഹി ഹൈക്കോടതി. മെയ് 26-ന് അദ്ദേഹം രക്തസാമ്പില്‍ നല്‍കണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മെയ് 26-ന് ഉച്ചയ്‌ക്ക് 12 മണിയോടെ രണ്ടു ഫോട്ടോകളുമായി തിവാരി പരിശോധനയ്‌ക്ക് എത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ പൊലീസിനെ ഉപയോഗിക്കേണ്ടതില്ല.
86-കാരനായ തിവാരിയെ പിതൃത്വ കേസ് നാല് വര്‍ഷമായി വലയ്ക്കുകയാണ്. 32-കാരനായ രോഹിത് ശേഖര്‍ ആണ് തിവാരി തന്റെ പിതാവാണെന്ന് തെളിയിക്കുന്നതിനായി കോടതിയെ സമീപിച്ചത്.