ഡാന്‍സ് ബാറില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനം: പൊലീസ് പിടികൂടിയ എംഎല്‍എയെ പുറത്താക്കി
വ്യാഴം, 29 ഓഗസ്റ്റ് 2013 (10:07 IST)
PRO
ഗോവയിലെ ഡാന്‍സ് ബാറില്‍നിന്ന് അറസ്റ്റിലായ മഹേന്ദ്രസിംഗ് ഉള്‍പ്പടെ മൂന്ന് എം എല്‍ എമാരെ സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്.
രാം ലാല്‍ അകേല, രാധെ ശ്യാം ജയ്‌സ്വാള്‍ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റുരണ്ടുപേര്‍. ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്നവരാണ് ഇരുവരുമെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. എസ് പി സംസ്ഥാന അധ്യക്ഷന്‍ അഖിലേഷ് യാദവാണ് മൂവര്‍ക്കെതിരെയും നടപടി സ്വീകരിച്ചതെന്ന് പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.
ഗോവയിലെ ഡാന്‍സ് ബാറില്‍നിന്ന് സദാചാരവിരുദ്ധ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ മഹേന്ദ്രസിംഗിനെ കോടതി സെപ്റ്റംബര്‍ ആറുവരെ പൊലീസ്‌കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. എന്നാല്‍ തന്നെ പൊലീസ് മനപൂര്‍വം കുടുക്കുകയായിരുന്നുവെന്നാണ് സിംഗ് പറഞ്ഞത്.