സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരമെന്ന് ശശി തരൂര്‍ . തരൂരിന്റെ പ്രൈവറ്റ് സെക്രട്ടറി ഇ മെയിലിലൂടെ അറിയിച്ചതാണ് ഇക്കാര്യം. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല. സുനന്ദയുടെ കുടുംബത്തോട് ചേര്‍ന്നു നിന്ന് ഈ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെടുന്നു.
കേസില്‍ സമഗ്രാന്വേഷണം നടത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. കേസ് പൂര്‍ണ്ണമായി അന്വേഷിക്കണമെന്നും തന്റെ പൂര്‍ണ സഹകരണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയില്‍, സുനന്ദയുടെ മരണത്തിനു പിന്നില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ഐ പി എല്‍ വാതുവെയ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സുനന്ദയ്ക്ക് അറിയാമായിരുന്നു. ഇതില്‍ ഉള്‍പ്പെട്ട പ്രമുഖരുടെ പങ്ക് പരസ്യമാക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. ഈ വിവരങ്ങള്‍ പുറത്തു പറയാതിരിക്കാന്‍ ആണ് സുനന്ദയെ കൊലപ്പെടുത്തിയതെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.