ന്യൂഡല്‍ഹിയില്‍ ഭൂചലനം. ഛണ്ഡിഗഡിലും ഭൂചലനം അനുഭവപ്പെട്ടു. ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങി ഓടി. വൈകുന്നേരം 4.19നാണ് ഭൂചലനം അനുഭവപ്പെട്ടത്. ജയ്പൂര്‍, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്നും ഭൂചലനത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ വടക്കന്‍ മേഖലകളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. അഹമ്മദാബാദ്, സൂറത്ത് തുടങ്ങി ഗുജറാത്തിന്‍റെ പല പ്രദേശങ്ങളിലും വലിയ കമ്പനമാണ് ഉണ്ടായത്.
യു എ ഇയിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. സൌദി, ഖത്തര്‍, ഒമാന്‍, ഇറാന്‍, കുവൈറ്റ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. ഇറാന്‍ - പാകിസ്ഥാന്‍ അതിര്‍ത്തിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
ജനങ്ങള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങി ഓടി. ട്രാഫിക് സംവിധാനങ്ങള്‍ താറുമാറായി. പല പ്രദേശങ്ങളിലും ടെലിഫോണ്‍ ബന്ധങ്ങളും കുഴപ്പത്തിലായി.
റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിശക്തമായ ഭൂചലനമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും ശക്തമായ ഭൂചലനമുണ്ടായി.