ട്വിറ്ററില്‍ വന്‍ ഹാക്കര്‍ വിളയാട്ടം; 2,50,000 അക്കൌണ്ടുകള്‍ തകര്‍ത്തു

ശനി, 2 ഫെബ്രുവരി 2013 (12:24 IST)
PRO
PRO
പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ ഹാക്കര്‍മാരുടെ ആക്രമണം. 2,50,000 ഓളം അക്കൌണ്ടുകളാണ് ഹാക്കര്‍മാര്‍ തകര്‍ത്തത് എന്നാണ് വിവരം. ഹാക്ക് ചെയ്യപ്പെട്ട വിവരം ട്വിറ്റര്‍ തന്നെയാണ് ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്. ട്വിറ്ററിന്റെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ബോബ് ലോര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്.

അക്കൌണ്ടുകളില്‍ കടന്നുകയറി യൂസര്‍നെയിം, ഈമെയില്‍ അഡ്രസ്, പാസ്‌വേഡ് എന്നിവ ഹാക്കര്‍മാര്‍ കൈക്കലാക്കുകയാ‍യിരുന്നു. ഹാക്കിംഗിനിരയായ അക്കൌണ്ടുകളുടെ പാസ്‌വേഡ് ട്വിറ്റര്‍ പുനക്രമീകരിച്ചിട്ടുണ്ട്. ഇക്കാര്യം മെയിലിലൂടെ അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഏറ്റവും വലിയ സൈബര്‍ ആക്രമണമാണ് ട്വിറ്റര്‍ നേരിട്ടത്. തങ്ങളുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ചൈന കേന്ദ്രീകരിച്ചുള്ള ഹാക്കര്‍മാര്‍ തകര്‍ക്കാന്‍ ശ്രമിച്ചതായി ദി ന്യൂയോര്‍ക്ക് ടൈംസും ദി വാള്‍ സ്ട്രീറ്റ് ജേണലും ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക