ട്രെയിന്‍ ടിക്കറ്റുകള്‍ 120 ദിവസം മുമ്പ് ബുക്ക് ചെയ്യാം

ശനി, 10 മാര്‍ച്ച് 2012 (18:01 IST)
PRO
PRO
ഇനി മുതല്‍ യാത്രാ തീയതിയുടെ 120 ദിവസം മുമ്പ് മുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം. ശനിയാഴ്ച മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്.

ഇതുവരെ ഇത് മൂന്ന് മാസമായിരുന്നു. അതേസമയം ഹ്രസ്വദൂര ട്രെയിനുകളായ താജ് എക്സ്പ്രസ്, ഗോമതി എക്സ്പ്രസ് എന്നിവയിലെ റിസര്‍വേഷന്‍ സമയം 15 ദിവസം മാത്രമായി തുടരും.

വിദേശത്ത് നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രയുടെ ഒരു വര്‍ഷം മുമ്പ് വരെ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ വ്യവസ്ഥയുണ്ട്.

English Summary: Indian Railways’ new advance ticket booking rules came into force on Saturday. Under the new rule, you can book your rail ticket 120 days in advance.

വെബ്ദുനിയ വായിക്കുക