ജോണ്‍ എബ്രഹാമിന് ജാമ്യം

വെള്ളി, 9 മാര്‍ച്ച് 2012 (17:45 IST)
PRO
PRO
അറസ്റ്റ് ചെയ്യപ്പെട്ട ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന് ജാമ്യം ലഭിച്ചു. മുംബൈ ഹൈക്കോടതിയാണ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. 20,000 രൂപയുടെ ബോണ്ട് അദ്ദേഹം കെട്ടിവച്ചതിന്റെ ഫലമായാണ് ജാമ്യം.

അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയും അപകടത്തില്‍ രണ്ട്‌ പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ താരത്തിന്‌ മുംബൈ സെഷന്‍സ് കോടതി 15 ദിവസത്തെ തടവ്‌ ശിക്ഷ വിധിക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റുചെയ്തത്. തുടര്‍ന്ന് ജോണിന്റെ അഭിഭാഷകന്‍ മുംബൈ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.

2006-ലാണ്‌ കേസിന്‌ ആസ്‍പദമായ സംഭവം. അമിത വേഗതയില്‍ വാഹനമോടിച്ച ജോണിന്‍റെ ബൈക്കിടിച്ച് രണ്ട് പേര്‍ക്ക് അന്ന് പരുക്കേറ്റിരുന്നു. പരുക്കേറ്റവരെ ജോണ്‍ തന്നെയാണ്‌ ആശുപത്രിയിലെത്തിച്ചത്. 2010-ല്‍ കീഴ്‍കോടതി വിധിച്ച 15 ദിവസത്തെ തടവ് എന്ന ശിക്ഷ മേല്‍ക്കോടതി ശരിവയ്ക്കുകയായിരുന്നു.

English Summary: John Abraham has been granted bail by the Bombay High Court against a bond of Rs. 20,000.

വെബ്ദുനിയ വായിക്കുക