ജുവനെയില്‍ ജസ്റ്റിസ്‌ പ്രായം പതിനെട്ട് തന്നെയെന്ന് സുപ്രീം കോടതി

ബുധന്‍, 17 ജൂലൈ 2013 (15:26 IST)
PRO
ജുവനെയില്‍ ജസ്റ്റിസ്‌ നിയമത്തിന്റെ കീഴില്‍ വരുന്നവരുടെ പ്രായം പതിനെട്ടില്‍ താഴെയാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പ്രായപരിധിയില്‍ മാറ്റം വരുത്തേണ്ടന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഡല്‍ഹിയില്‍ നടന്ന കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തിലാണു പ്രായപരിധി കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നത്‌. കൂട്ടമാനഭംഗത്തില്‍പ്പെട്ട ഒരു പ്രതിയുടെ പ്രായം 18ല്‍ കുറവായിരുന്നു.

ജുവനെയില്‍ കോടതിയില്‍ വിചാരണ പൂര്‍ത്തിയായ ഇയാളുടെ വിധി അടുത്ത ദിവസങ്ങളില്‍ പുറത്തുവരും.

വെബ്ദുനിയ വായിക്കുക