ജീവിതം ബോറടിച്ചു; യുവതി തൂങ്ങിമരിച്ചു

തിങ്കള്‍, 19 മാര്‍ച്ച് 2012 (13:53 IST)
PRO
PRO
ബാംഗ്ലൂരിലെ ടാര്‍ജറ്റ് സൊല്യൂഷന്‍സ് എന്ന കമ്പനിയിലെ ജീവനക്കാരി ബോറടിച്ചതിനെ തുടര്‍ന്ന് ജീവിതം അവസാനിപ്പിച്ചു. ശുഭ വാദിരാജ് ഹത്വാര്‍(25) ആണ് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ചത്.

അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടമ എത്തി പരിശോധിച്ചപ്പോഴാണ് ശുഭ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതി ആത്മഹത്യ ചെയ്തെന്ന് പൊലീസ് പറഞ്ഞു.

ശുഭയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. “ജീവിതം എനിക്ക് ബോറടിച്ചു. അതിനാല്‍ ഞാന്‍ അത് അവസാനിപ്പിക്കുകയാണ്”- ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

അവിവാഹിതയായ ശുഭ ഉത്തര കന്നട ജില്ലയായ സിര്‍സി സ്വദേശിയാണ്. യുവതിയുടെ മാതാപിതാക്കള്‍ തിരുവനന്തപുരത്താണ് താമസം.

English Summary: A 25-year-old employee of a business solutions company allegedly committed suicide by hanging herself from the fan in her Mathikere apartment. "I am bored with life. So I am ending it," police quoted from her suicide note.

വെബ്ദുനിയ വായിക്കുക