കോടികളുടെ ഗ്രാനൈറ്റ് ഖനനക്കേസില്‍ കേന്ദ്രമന്ത്രി എം കെ അഴിഗിരിയുടെ മകന് ദയാനിധി അഴഗിരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മദ്രാസ് ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
അറസ്റ്റ് ഭയന്ന് ദയാനിധി അഴഗിരി ഒരു മാസത്തോളമായി ഒളിവിലാണ്. പ്രത്യേക അന്വേഷണ സംഘം ഇദ്ദേഹത്തിന് വേണ്ടിയുള്ള തിരച്ചിലിലാണ്. ജാമ്യഹര്‍ജി തള്ളിയതോടെ ദയാനിധി അഴഗിരി അറസ്റ്റിലായേക്കും എന്നാണ് സൂചന.
ദയാനിധി അഴഗിരിയും കേസിലെ മറ്റ് പ്രതികളും രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.