സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ സ്ഥാനമേറ്റു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങ് മിനിറ്റുകള്‍ മാത്രമേ നീണ്ടുനിന്നുള്ളൂ.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ, യു പി എ അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
1948 ജൂലൈ 19ന് ജനിച്ച അല്‍ത്തമാസ് കബീര്‍ 2005 സെപ്റ്റംബറിലാണ് സുപ്രീം കോടതി ജഡ്ജിയാകുന്നത്. 2010 മുതല്‍ നാഷനല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി എക്സിക്യൂട്ടിവ് ചെയര്‍മാനാണ്. 2013 ജൂലൈ 19 വരെയാണ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ കാലാവധി.