ജയില്‍ ചാടാന്‍ തുരങ്കം; പരിശോധനയില്‍ പണി പാളി

തിങ്കള്‍, 11 ഫെബ്രുവരി 2013 (14:20 IST)
PRO
PRO
അഹമ്മദാബാദ്‌ തുടര്‍ സ്‌ഫോടനക്കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന സബര്‍മതി സെന്‍ട്രല്‍ ജയിലിനുളളില്‍ 18 അടി നീളമുളള തുരങ്കം കണ്ടെത്തി. തടവുകാര്‍ രക്ഷപ്പെടാന്‍ നിര്‍മിച്ചതാണിത്.

എന്നാല്‍ അധികൃതര്‍ പരിശോധന നടത്തിയതോടെ പണി പാളി. ജയിലധികൃതര്‍ നടത്തിയ പരിശോധനയിലാണ്‌ തടവുകാര്‍ രക്ഷപെടാനായി നിര്‍മ്മിച്ച തുരങ്കം കണ്ടെത്തിയത്‌.

കഴിഞ്ഞ അഞ്ചോ ആറോ മാസക്കാലം കൊണ്ടാണ്‌ തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്‌. അഹമ്മദാബാദ്‌ സ്‌ഫോടനക്കേസിലെ 14 പ്രതികള്‍ അടക്കം 50 വിചാരണത്തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന സ്‌ഥലത്താണ്‌ തുരങ്കം‌. തുരങ്കത്തിന്റെ നിര്‍മ്മാണം പകുതിയോളം പൂര്‍ത്തിയായിരുന്നു‌.

വെബ്ദുനിയ വായിക്കുക