ജയപ്രദ ബിജെപിയിലേക്ക്?

ശനി, 26 മെയ് 2012 (14:34 IST)
PRO
PRO
ഉത്തര്‍പ്രദേശിലെ രാംപൂറില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എംപിയും നടിയുമായ ജയപ്രദ ബി ജെ പിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരിയുമായി ഇത് സംബന്ധിച്ച് ജയപ്രദ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു എന്നാണ് സൂചന.

തെലുങ്കുദേശം പാര്‍ട്ടിയില്‍ നിന്നാണ്‌ ജയപ്രദ സമാജ്‌വാദി പാര്‍ട്ടിയിലേക്ക് വന്നത്. അവരെ തിരിച്ചുകൊണ്ടുവരാന്‍ തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു കരുനീക്കങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്.

ഇത് രണ്ടാം തവണയാണ് രാം‌പൂരിനെ പ്രതിനിധീകരിച്ച് ജയപ്രദ ലോക്സഭയില്‍ എത്തുന്നത്.

വെബ്ദുനിയ വായിക്കുക